ഓണവുമായി ബന്ധപ്പെട്ട് ജില്ലയിൽ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി…
പാലക്കാട് : 2024 ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കൽ, അനധികൃത മദ്യ വിൽപ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമർച്ച ചെയ്യുന്നതിന് 14.08.2024 മുതൽ 20.09.2024 വരെ ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ സ്പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളതും, പാലക്കാട് ജില്ലയിൽ 14.08.2024 മുതൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടുള്ളതുമാണ്. 14.08.2024 മുതൽ നാളിതുവരെയായി ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 1087 റൈഡുകളും വിവിധ വകുപ്പുകളുമായി ചേർന്ന് 34 സംയുക്ത റൈഡുകളും നടത്തിയിട്ടുള്ളതാണ്. 151 അബ്ക്കാരി കേസ്സുകളും, 43 മയക്കുമരുന്ന് കേസ്സുകളും കണ്ടെത്തിയിട്ടുള്ളതും, ടി കേസ്സുകളിലായി ആകെ 159 പ്രതികളെ അറ്സ്റ്റ് ചെയ്തിട്ടുള്ളതാണ്. ടി കാലയളവിൽ 13 വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതുമാണ്.
അബ്ക്കാരി കേസ്സുകളിലായി 1518 ലിറ്റർ സ്പിരിറ്റും 618.250 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, 9.1 ലിറ്റർ ബിയറും, 17.5 ലിറ്റർ ചാരായവും, 49.730 ലിറ്റർ അന്യ സംസ്ഥാന മദ്യവും, 5793 ലിറ്റർ വാഷും, 1492 ലിറ്റർ കള്ളും പിടിച്ചെടുത്തിട്ടുള്ളതാണ്. മയക്കുമരുന്ന് കേസ്സുകളിൽ 41.119 കിലോ ഗ്രാം കഞ്ചാവ്, 435 എണ്ണം കഞ്ചാവ് ചെടികളും, 1.76 ഗ്രാം മെത്താഫിറ്റാമിനും പിടിച്ചെടുത്തിട്ടുള്ളതാണ്. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 757 COTPA കേസ്സുകൾ കണ്ടെത്തിയിട്ടുള്ളതും ടി കേസ്സുകളിലായി 152.269 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുള്ളതുമാണ്. 1294 കള്ള് ഷാപ്പുകളും 58 ബാറുകളും പരിശോധന നടത്തിയിട്ടുള്ളതും ആയതിൽ 302 കള്ള് സാമ്പിളുകളും 36 ഇന്ത്യൻ നിർമ്മിത വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ചിട്ടുള്ളതണ്. 669 കള്ള് ചെത്ത് തോപ്പുകളും പരിശോധന നടത്തിയിട്ടുള്ളതാണ്.
എക്സൈസ് ഡിപ്പാർട്ട്മെന്റ് 14.08.2024 മുതൽ 20.09.2024 വരെ ഓണം സ്പെഷ്യൽ ഡ്രൈവായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ചിറ്റൂർ താലൂക്കിൽ തമിഴ്നാട് അതിർത്തി റോഡുകളിൽ പ്രത്യേക പെട്രോളിംഗിനായി ചുമതലപ്പെടുത്തിയിട്ടുള്ള KEMU ബോർഡർ പെട്രോളിംഗ് യൂണിറ്റ്, ദേശിയ പാതയിലുള്ള വ്യാജങ്ങളുടെ കടത്ത് തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക ഹൈവേ പെട്രോളിംഗ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 3 മേഖലകളിലായി തിരിച്ച സ്ട്രൈക്കിംഗ് ഫോഴ്സ് –I (ഒറ്റപ്പാലം, മണ്ണാർക്കാട്), സ്ട്രൈക്കിംഗ് ഫോഴ്സ് –II (പാലക്കാട്, ചിറ്റൂർ, ആലത്തൂർ), സ്ട്രൈക്കിംഗ് ഫോഴ്സ് – III (അട്ടപ്പാടി) എന്നിങ്ങനെ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 3 പ്രത്യേക പെട്രോളിംഗ് പാർട്ടിയും രൂപീകരിച്ചിട്ടുള്ളതാണ്. കൂടാതെ ഓണം സ്പെഷ്യൾ ഡ്രൈവ് കഴിയുന്നതുവരെ ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജില്ലാതല സ്പെഷ്യൽ ടീമും (മിന്നൽ സ്ക്വാഡ്) രൂപീകരിച്ചിട്ടുള്ളതാണ്.
കള്ള് ഷാപ്പുകൾ ഉൾപ്പടെ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ കാലയളവിൽ പ്രത്യേകം നിരീക്ഷിക്കുമെന്നും, കൂടാതെ എല്ലാ ഡിസ്റ്റിലറി / ബ്രിവറികളിലും പ്രത്യേകം നിരീക്ഷണം നടത്തി വരന്നുണ്ട് എന്നും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, പോലീസ്, റെവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് കൂടുതൽ സംയുക്ത പരിശോധന ഉണ്ടാകുമെന്നും, ഇതിനു പുറമെ പോലീസ് ഡോഗ് സ്ക്വാഡും എക്സൈസും സംയുക്തമായി എല്ലാ ചെക്ക് പോസ്റ്റുകളിലും, റേയിൽവേ സ്റ്റേഷനുകളിലും, പാർസൽ/കൊറിയർ സർവീസ് തുടങ്ങിയ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും, അഗളി, ചിറ്റൂർ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രത്യേക റെയ്ഡുകൾ ഉണ്ടാകും എന്നും, അതിർത്തി വഴികളിലൂടെയുള്ള കടത്ത് കർശനമായി നിരീക്ഷിച്ച് നടപടിയെടുകുമെന്നും അന്തർ സംസ്ഥാന മീറ്റിംഗ് കൂടിയിട്ടുള്ളതുഅം ആയതു പ്രകാരം അതിർത്തി കേഖലകളിൽ തമിഴ്നാട് പോലീസുമായി ചേർന്ന് സംയുക്ത വാഹന പരിശോധനകൾ നടത്തുന്നതാണെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ശ്രീ. എം.രാകേഷ് അറിയിച്ചിട്ടുള്ളതാണ്.
Excise Cybercell അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടുകൂടി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കൂമെന്നും, വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അസി: എക്സൈസ് കമ്മീഷണർ എം. സൂരജ് അറിയിച്ചിട്ടുള്ളതാണ്.
അബ്കാരി, എൻ.ഡി.പി.എസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതു ജനങ്ങൾക്ക് ജില്ലാതല കൺട്രോൾ റൂമിലും താലൂക്ക്തല കൺട്രോൾ റൂമിലും ഫോൺ മുഖേന താഴെ കൊടുത്ത നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
- 0491 250589 എക്സൈസ് ജില്ലാ ഓഫീസ് പാലക്കാട്
- 0491 2526277 Narcotic Special Squad ,പാലക്കാട്
- 0491 2539260 എക്സൈസ് സർക്കിൾ ഓഫീസ് പാലക്കാട്
- 04923 222272 എക്സൈസ് സർക്കിൾ ഓഫീസ് CHITTUR
- 04922 222474 എക്സൈസ് സർക്കിൾ ഓഫീസ് ALATHUR
- 04662 244488 എക്സൈസ് സർക്കിൾ ഓഫീസ് OTTAPALAM
- 04924 225644 എക്സൈസ് സർക്കിൾ ഓഫീസ് MANNARKKAD
- 155358 Toll free number