കുടുംബശ്രീ ഓണം വിപണന മേള.പുതുനഗരം : കൊടുവായൂർ പഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കുട്ടുമണി അവർകളുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ സുകുമാരൻ ഉത്ഘാടനം നിർവഹിച്ചു. കൊടുവായൂർ പഞ്ചായത്തിലെ 30 ഓളം സംരമ്പരുടെ നാടൻ ഉൽ പ്പനങ്ങൾ 10%വിലക്കുറവിൽ 17,18,19 തിയതികളിൽ കൊടുവായൂർ ഹൈസ്കൂളിന് മുൻവശത്തു വെച്ച് നടക്കുന്നു. പ്രസ്തുത പരിപാടിയിൽ ബ്ലോക്ക് മെമ്പർ,സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ മാർ, മറ്റു മെമ്പർ മാർ, സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ സംസാരിച്ചു