തിരുവോണം ബംബർ ലോട്ടറിയുടെ വില്‍പ്പന കുതിക്കുന്നു. ഇതുവരെ 23 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റുപോയത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ച് ഏറ്റവും കൂടുകല്‍ ബംബർ വിറ്റ ജില്ലയായി പാലക്കാട്. മൂന്നു ലക്ഷത്തിനടുത്ത് ടിക്കറ്റ് വില്‍പ്പന നടത്തി തിരുവനന്തപുരം രണ്ടാമതുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
തിരുവോണം ബംബറിന്റെ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി വീതം. 20 പേർക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനം.