സർക്കാർ ഓഫീസുകളിൽ പൂന്തോട്ടനിർമ്മാണത്തിനൊരുങ്ങി ഇടം സാംസ്കാരിക കൂട്ടായ്മ.
നെമ്മാറ : ഇടം സാംസ്കാരിക സംഘടനയുടെ നാലാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു മേഖലയിലെ എല്ലാ സർക്കാർ ഓഫീസികളിലും ഒരു പൂന്തോട്ടമെന്ന ആശയം മുന്നോട്ട് വെക്കുകയും ആദ്യപടി എന്ന നിലയിൽ നെമ്മാറ TB യിൽ അതിനു തുടക്കവും കുറിച്ചു. ഓൺലൈനിൽ നടന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ചെയ്തത് ആലത്തൂർ MLA. കെ.ഡി. പ്രേസേനനാണ്. പ്രീജു പി.ടി അധ്യക്ഷനായ ചടങ്ങിൽ എസ്. സുമിത് സ്വാഗതം പറഞ്ഞു. മുഖ്യ പ്രഭാഷണം പൂക്കോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയദേവൻ നിർവഹിച്ചു. അനുശോചന പ്രേമയം രതീഷ് രാമകൃഷ്ണനും, പ്രവർത്തന റിപ്പോർട്ട് വി.കൃഷ്ണപ്രസാദ് എന്നിവരും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, കാവിൽ മണി, ചേരാമംഗലം ചാമുണ്ണി, റോയ് കെ. പോൾ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി എം. ബാബുരാജ് മാസ്റ്റർ നന്ദി പറഞ്ഞു.