വിജിലന്‍സ് ഡിവൈ.എസ്.പി ഷാനവാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്.
എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസറെയും എക്സൈസ് ഗാര്‍ഡിനെയും പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. ഇതിനുപുറമെ പ്രിവന്റിവ് ഒാഫിസറുടെ കൈവശം കണക്കില്‍ പെടാത്ത 2000 രൂപയും കണ്ടെത്തി. തുടര്‍ന്ന് എക്സൈസ് റേഞ്ച് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടറുടെ കൈയില്‍നിന്ന് 1620 രൂപയും പിടികൂടി.
ബുധനാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് പെര്‍മിറ്റ് നല്‍കാനായി വാങ്ങിയ പണമാണ് വിജിലന്‍സ് പിടികൂടിയത്. രാവിലെ എേട്ടാടെ ഡ്യൂട്ടി അവസാനിച്ചിട്ടും ഗാര്‍ഡ് കലക്ഷന്‍ തുക കൈപ്പറ്റാന്‍ ഓഫിസില്‍ തന്നെ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.