ധോണി: ഉമ്മിണിയിലെ പാറമടയ്ക്ക്സമീപം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ശനിയാഴ്ച പകലാണ് പാറമടയിലെ ജലസംഭരണിക്കു സമീപം വലുതും ചെറുതുമായ പുലികളുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പുലിസാന്നിധ്യം ഉണ്ടാകാനിടയുള്ള സ്ഥലമായതിനാല്‍ ക്യാമറ സ്ഥാപിച്ചു. പാറമടയിലേക്ക് ഇവിടെനിന്ന് ചെറിയ ദൂരം മാത്രമേയുള്ളു. ഇതുവഴിയാകണം പുലിയെത്തിയതെന്ന് സംശയിക്കുന്നു. രണ്ടുദിവസം മുമ്ബ് വൃന്ദാവന്‍ നഗറില്‍ പകല്‍സമയത്ത് പുലിയിറങ്ങിയിരുന്നു. നായയെ ആക്രമിച്ച ഇവിടെ കെണിക്കൂടും ക്യാമറയും സ്ഥാപിച്ചു. ഈമാസം ഒമ്ബതിനാണ് ഇവിടെ പുലിസാന്നിധ്യം സ്ഥിരീകരിച്ചത്.
ഉമ്മിണിയിലെ ആളൊഴിഞ്ഞ വീട്ടില്‍ അമ്മപ്പുലി പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു..










