ഫീസടക്കാൻ കഴിയാത്തതിനാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ:സമഗ്രാന്വേഷണം നടത്തണം -ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്:ഫീസടക്കാൻ കഴിയാത്തതിനെ തുടർന്ന് റെയിൽവേ കോളനി ഉമ്മിനിയിൽ ഡിഗ്രി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് അനുശോചിച്ചു.വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി ഫ്രറ്റേണിറ്റി നേതാക്കൾ ബന്ധുക്കളെ ആശ്വസിപ്പിച്ചു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ,സെക്രട്ടറി സാബിത് മേപ്പറമ്പ് എന്നിവരാണ് സന്ദർശിച്ചത്.