അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 30 ന്;മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പഞ്ചായത്ത് ഓഫീസ് ആധുനികവത്കരണം, പൊതുസഭ ഹാള്‍ എന്നിവയുടെ ഉദ്ഘാടനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്നിന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പി.ഉണ്ണി എം.എല്‍.എ അധ്യക്ഷനാകും.
2019 ല്‍ പരിമിതമായ സൗകര്യങ്ങളുള്ള പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറിയശേഷം മുഴുവന്‍ രേഖകളും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡപ്രകാരം ക്രമീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബറിലാണ് അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത്. അഞ്ച് ലക്ഷം ഇതിനായി ചെലവഴിച്ചിട്ടുണ്ട്.
2015 ല്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ കെട്ടിടത്തിലേക്ക് സാങ്കേതിക കാരണങ്ങളാല്‍ 2019 ലാണ് ഓഫീസ് പ്രവര്‍ത്തനം മാറ്റിയത്. 2020 ല്‍ ഓഫീസിന്റെ ആധുനികവത്കരണവും പൂര്‍ത്തിയാക്കി. 25 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം പ്രവര്‍ത്തനം സജ്ജമാക്കിയത്. ഓഫീസ് കെട്ടിടത്തില്‍ രണ്ടാം നിലയില്‍ 10 ലക്ഷം ചെവലില്‍ പൊതുസഭ ഹാളും പണി കഴിച്ചിട്ടുണ്ട്. 200 പേരില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.