വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം നടത്തുന്നു. മക്കളുടെ കൊലയാളികളെ തുറുങ്കിലടക്കണമെന്നും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഇന്ന് കാലത്ത് തുടങ്ങിയ സമരം പ്രതിപക്ഷേ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.