നീതിദിനം ആചരിച്ചു
പാലക്കാട് :- ബാബരി മസ്ജിദ് കേസിലെ കോടതി വിധി നീതി നിഷേധമാണെന്ന് ആരോപിച്ചും, കേന്ദ്രസർക്കാർ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ടും CMP പാലക്കാട് ജില്ലാ കൗൺസിൽ പാലക്കാട് ചെറിയ കോട്ടമൈതാനത്ത് നീതിദിനം ആചരിച്ചു
വി.കെ.ശ്രീകണ്ഠൻ MPഉദ്ഘാടനം ചെയ്തു. CMP സംസ്ഥാന കൗൺസിൽ അംഗം S.അനിൽകുമാർ അധ്യക്ഷനായി. സി.എം.പി ജില്ലാ സെക്രട്ടറി പി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ. അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വാസുദേവൻ കുത്തനൂർ , മുരളി, സുരേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
CMP പാലക്കാട് ജില്ല കൗൺസിലിൻ്റെ നേത്രത്വത്തിൽ നടത്തിയ നീതിദിനാചരണം പാലക്കാട് MP വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു