ഡോ. അലിഅക്ബർ ലത്തീഫി അൽ അസ്ഹരി (പ്രിൻസിപ്പാൾ മദനിയ അറബിക് കോളേജ് ചടയൻകാലായി ) നിര്യാതനായി
കഞ്ചിക്കോട് ചടയൻകാലായി പള്ളിയിൽ ദീർഘകാലമായി ഖത്തീബായിരുന്ന ഉസ്താത് അലി അക്ബർ (50) പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മദനിയ അറബിക്ക് കോളേജിന്റ നേതൃത്വവും വഹിച്ച് വരികയായിരുന്നു.
ഒറ്റപ്പാലം ലക്കിടി സ്വദേശിയായിരുന്നു. ന്യൂമോണിയ ബാധിച്ച് കുറച്ച് ദിവസങ്ങളായി വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . അസുഖം കുറഞ്ഞ് വരികയായിരുന്നെങ്കിലും ഇന്ന് കാലത്ത് രോഗം മൂർച്ചിച്ച് മരണത്തിന് കീഴ്പ്പെടുകയായിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ ധാരാളം ഡിഗ്രികൾ സമ്പാദിച്ചിട്ടുള്ള ഉസ്താദ് ആയൂർവേദത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്
മതപണ്ഡിതനും വാഗ്മിയും സംഘാടകനുമാ യിരുന്ന ഉസ്താദ് ധാരാളം വിദേശ മതപഠന യാത്രകൾ സംഘടിപ്പിക്കുക വഴി ധാരാളം ദീനീ സ്നേഹികളുടെ സൗഹൃദ ബന്ധത്തിന് ഉടമയായിരുന്നതിനൊടൊപ്പം ധാരാളം ശിഷ്യഗണങ്ങളും ഉണ്ടായിരുന്നു.
കോവിഡ് മാനദണ്ഡം പാലിച്ച് കുടംബാഗങ്ങൾ മാത്രം പങ്കെടുത്ത് കൊണ്ട് ലക്കിടി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചയോടെ ഖബറടക്കി.
ഭാര്യ. ആയിഷ, മക്കൾ – അബ്ദുളള, ഉബൈദുള്ള, ആലിയ, ലത്തീഫ










