സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ അനുശോചിച്ചു
പാലക്കാട്:പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ നിര്യാണത്തിൽ പാലക്കാട് ജില്ലാ പരിസ്ഥിതി ഐക്യവേദി അനുശോചിച്ചു
പരിസ്ഥിതി സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പോരാടിയ സുന്ദർലാൽ ബഹുഗുണയ്ക്ക് പത്മവിഭൂഷൻ നല്കി രാഷ്ട്രം ആദരിച്ചിട്ടുള്ളതാണ്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ചുള്ള ചിപ്കോപ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായത്. തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി. ചിപ്കോ പ്രസ്ഥാനത്തിന്റെ ഭാഗാമായി രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച സുന്ദര്‍ ലാല്‍ ബഹുഗുണ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷത്തിന് ലക്ഷ്യബോധം നല്കിയ മുന്നണി പോരാളിയെയാണ് പരിസ്ഥിതി പ്രവർത്തകർക്ക് നഷ്ടമായതെന്ന് പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത പറഞ്ഞു കൺവീനർ ശ്യാംകുമാർ തേൻ കുറിശ്ശി, കല്ലൂർ ബാലൻ, മണിക്കുളങ്ങര, ദീപം സുരേഷ് ഹരിദാസ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു
കോവിഡിൻ്റെ പശ്ചാതലത്തിൽ ഓൺലൈനായിട്ടായിരുന്നു അനുശോചനയോഗം നടത്തിയത്