പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.
പാലക്കാട്ടെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന പ്രസാദ് തൃപ്രയാർ മാസ്റ്റർ അനുസ്മരണ യോഗം നടത്തി. കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗത്തിൽ ജില്ലാ പ്രസിഡന്റ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സന്തോഷ് മലമ്പുഴ അദ്ധ്യക്ഷനായിരുന്നു എം.അഖിലേഷ് കുമാർ ,കെ എ . സുലൈമാൻ, മുഹമ്മദ് മാസ്റ്റർ, P. ഗോപാലൻ, സെയ്ദ് പറകുന്നം, അമ്പലക്കാട് വിജയൻ , സെയ്ത് മുഹമദ് പിരായിരി, റഹീം ഒലക്കോട്, ഇ.വി. കോമളം, എച്ച്.ഹസ്സൻ എച്ച്.ഹുസ്സൻ എന്നിവർ സംസാരിച്ചു.