ഭാരത കേസരി നവോത്ഥാനനായകൻ സമുദായചാര്യൻ മന്ദത്ത് പത്മനാഭന്റെ 145 മത് ജന്മദിനം വല്ലങ്ങി NSS കരയോഗമന്ദിരത്തിൽ കരയോഗം പ്രസിഡന്റ് വി. ശബരിനാഥൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം നടത്തി. സെക്രട്ടറി കേശവദാസ് സ്വാഗതവും, ട്രഷറർ ശശിധരൻ നന്ദിയും പറഞ്ഞു. മറ്റ് കരയോഗ അംഗങ്ങൾ വനിത സമാജം സ്വയം സഹായ സംഘാംഗങ്ങൾ പുഷ്പാർച്ചന നടത്തുകയും ചെയ്തു.