യുവക്ഷേത്ര കോളേജ് എൻ എസ് എസ് യൂണിറ്റ് ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF9 ൻ്റെ നേത്യത്വത്തിൽ നടത്തിയ ലോക പരിസ്ഥിതി ദിനാഘോഷം ഡയറക്ട്ടർ റവ.ഡോ.മാത്യു ജേർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജ്യോഗ്രഫി വിഭാഗം മേധാവി ഡോ.എം.രാമചന്ദ്രൻ ആശംസകളർപ്പിച്ചു.വിദ്യാർത്ഥിനികളായ ഫർഹാന.ജെ സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു. തടർന്ന് എൻ.എസ് എസ് വളണ്ടിയേഴ്സ് അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.പരിപാടിക്ക് പ്രോഗ്രാം ഓഫീസർമാരായ ശ്രീ.ചന്ദ്രശേഖർ എം ശ്രീമതി.അഞ്ചന.കെ.വി എന്നിവർ നേതൃത്വം നല്കി









