സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിലെ വിഭാഗിയതയാണ് കാരണമെന്ന് ബിജെപി. കഴിഞ്ഞ കുറച്ചു കാലമായി പ്രാദേശികമായി സിപിഎമ്മിനകത്ത് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇത് മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മലമ്പുഴ എംഎൽഎയുടെ ഷാജഹാന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ പഴിചാരാനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. ബിജെപിയ്ക്കോ, ആർഎസ്എസിനോ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം
പറഞ്ഞു.