മണ്ണാർക്കാട് വവ്വാൽ ചത്തു വീണു; സാമ്‌ബിൾ പരിശോധനക്കയിച്ചു;
മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണു. നിപയുടെ ഭീതി നിലനിൽക്കെ പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി.
നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്ബിൾ പരിശോധനക്കയച്ചിട്ടുണ്ട്. അതേ സമയം, കനത്ത നിപ ജാഗ്രതയിലാണ് സംസ്ഥാനം.
പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തുകയാണ് അധികൃതർ









