ഒറ്റപ്പാലത്ത് : കാറും ബൈക്കും കൂട്ടിയിടിച്ച് പത്തൊമ്പതുകാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ഒറ്റപ്പാലത്ത് നിന്ന് പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.