പാലക്കാട്: വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത ആറുവരിയാക്കി ഉയർത്തുന്നതിെൻറ പ്രാഥമിക സർവേ പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കൺസൽട്ടൻസി കൈമാറിയ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ദേശീയപാത വിഭാഗം സർക്കാറിെൻറ അനുമതിക്ക് സമർപ്പിച്ചു.
ഏറെ തിരക്കുള്ള കാഴ്ചപറമ്പ് കുഴൽമന്ദം ജങഷനുകളിൽ മേൽപാലങ്ങൾ നിർമിക്കും. ആലത്തൂർ സ്വാതി ജങ്ഷനിലും മേൽപാലത്തിെൻറ സാധ്യത പരിശോധിക്കും. നാലുവരിപ്പാത പണിതപ്പോൾ ഇവിടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കാതിരുന്നതിനെച്ചൊല്ലി ദേശീയപാത അതോററ്റിക്ക് ഏറെ പഴി കേൾക്കേണ്ടിവന്നിരുന്നു.










