വികസനത്തിന്റെ നവീനകാഴ്ചപ്പാടുകളുമായി ജനപ്രതിനിധികളെയുംമാധ്യമ പ്രവർത്തകരെയുംകാലികമായി കൂട്ടിയിണക്കുന്ന പുതിയ അഭിപ്രായ രൂപീകരണ പത്രിക _ജനക്ഷേമം_ പ്രകാശനം ചെയ്തു. കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കിയ പത്രിക ബാങ്ക് ഡയറക്ടർ എ.എം.ഹാരിസ്,സെക്രട്ടറി ബിനോയ് ജോസഫ് എന്നിവരാണ് പ്രകാശനം ചെയ്തത്.ജനപ്രതിനിധികളെസമൂഹത്തിന് പരിചയപ്പെടുത്തുന്നതുംവികസന കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതുമാണ് _ജനക്ഷേമം_ പത്രിക.