അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ച്ച് ഒന്നിനും അട്ടപ്പാടിയില്‍ ശിശു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന് – നഞ്ചമ്മാള്‍ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് അന്ന് മരിച്ചത്. രക്തക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമാണ് കുഞ്ഞിന്റെ മരണകാരണമായത്.