നെന്മാറയിൽ ഇന്ന് നടന്ന ആന്റിജൻ ടെസ്റ്റിൽ 135 പേരെ പരിശോധിച്ചതിൽ 33 പേരെ കോവിഡ് രോഗബാധിതരായി കണ്ടെത്തി. നെന്മാറയിലെ വിവിധ പ്രദേശങ്ങളിലായി 127 പേർ രോഗബാധിതരായി വിവിധ സ്ഥലങ്ങളിൽ ചികിത്സയിലുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു .
നെന്മാറ പഞ്ചായത്തിലെ 3 ജീവനക്കാർക്ക് കോവിഡ് സ്വീകരിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് താൽക്കാലികമായി അടച്ചു.
പഞ്ചായത്ത് ഓഫീസും പരിസരവും അണുനശീകരണം നടത്തിയതിനുശേഷം ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കുകയുള്ളൂ എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.