ജൈവകൃഷിക്കാവശ്യമായ ബയോകണ്ട്രോള് ലാബ് ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും
ജൈവകൃഷിക്കാവശ്യമായ ബയോകണ്ട്രോള് ഉപാധികള്‍ ഉത്പാദിപ്പിക്കുന്നതിന് ആര്.കെ.വി.വൈ ധനസഹായത്തോടെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ കേരള അയിലൂരില്‍ നിര്‍മ്മിച്ച ബയോകണ്ട്രോള് ലാബിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 4) ഉച്ചയ്ക്ക് 12ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കെ.ബാബു എംഎല്‍എ അധ്യക്ഷനാകും. പരിപാടിയില്‍ ലാബ് ഉപകരണങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം രമ്യ ഹരിദാസ് എം.പി. നിര്‍വഹിക്കും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരന്‍, വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.എ.കെ.ഷെരീഫ്, പ്രൊജക്ട് ഡയറക്ടര്‍ ഷൈലപിള്ള, ഡയറക്ടര്‍ എം.ഗോപീദാസ്, ജില്ലാ മാനേജര്‍ പി.ഉമ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.