നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിവാസികളുടെ വെളിപ്പെടുത്തൽ ഗൗരവകരം:സമഗ്രാന്വേഷണം നടത്തണം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
പാലക്കാട്:അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുള്ള ജാതീയ വിവേചനവും മാനസിക പീഡനങ്ങളും മൂലമാണ് നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്നതെന്ന രക്ഷിതാവിൻ്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും വിഷയത്തിൽ വകുപ്പ് തലത്തിൽ സമഗ്രാന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആദിവാസി വിദ്യാർത്ഥികൾ വിവേചനങ്ങൾ മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നുണ്ടെന്നത് യാതാർത്ഥ്യമാണ്. ആദിവാസി വിദ്യാർത്ഥികൾക്കു നേരെയുള്ള സാമൂഹിക വിവേചനങ്ങളെ നിർത്തലാക്കി ഈ വിഭാഗത്തിനിടയിലെ ഡ്രോപ്പ് ഔട്ട് കേസുകൾ ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.