നെല്ലിയാമ്പതി കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തിലാണ് 2 പേർ മുങ്ങി മരിച്ചത്. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ , കൃപാകരൻ എന്നിവരാണ് മരിച്ചത്. നാലുപേരായാണ് ഇവർ വിനോദ സഞ്ചാരത്തിനായി നെല്ലിയാമ്പതിയിൽ എത്തിയത്. ഇവരിൽ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. മൂന്നാമനെ രക്ഷിച്ചു. മരിച്ചവരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.