ഭൂമിക്ക് വേണ്ടി സമരം ചെയ്തു വരുന്ന നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികൾക്ക് പിന്തുണ നൽകുമെന്ന് പെമ്പുളൈ ഒരുമ നേതാവ് A ഗോമതി ‘ വാളയാർ കേസിൽ CPM കാരായ പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും A ഗോമതി പ്രസ്സ് ക്ലബിൽ പറഞ്ഞു. എല്ലാവർക്കും ഭൂമിയും വീടും ലഭ്യമാക്കി എന്നാണ് സർക്കാർ അവകാശപെടുന്നത് ‘ നെല്ലിയാമ്പതിയിൽ വർഷങ്ങളായി തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ് ഭൂമിക്കും വീടിനും വേണ്ടി മാസങ്ങളായി സമര രംഗത്തുള്ളത് ‘ ദുരന്തമുണ്ടായ പൊട്ടി മടയിലെ ഇരകൾക്കും ഇനിയും നീതിലെഭിച്ചിട്ടില്ല’ കുറ്റം ആവർത്തിക്കാതിരിക്കാനെങ്കിലും വാളയാർ കേസിലെ പ്രതികളെ ശിക്ഷിക്കേണ്ടതാണ്. എന്നാൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത് ‘ നവമ്പർ 10 ന് നെല്ലിയാമ്പതിയിലെത്തി സമരത്തിന് പിന്തുണ നൽകുമെന്നും A ഗോമതി പറഞ്ഞു.ജനതാദൾ യു ഡി എഫ് ജില്ലാ പ്രസിഡണ്ട് MM കബീറും ഗോമതിക്കൊപ്പം പങ്കെടുത്തു.