ജവഹർലാൽ നെഹറുവിനെ അനുസ്മരിച്ചു
പാലക്കാട്: നവഭാരത ശില്പി ജവഹർലാൽ നെഹ്റുവിൻ്റെ 57-ാം ചരമദിനം കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആചരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെഏകാധിപത്യ വാഴ്ചയിൽ ജനജീതം ദുരിതപൂർണ്ണമാക്കിയതിരെയുള്ള പോരാട്ടങ്ങൾക്ക് യോഗം ഐക്യ ധാർഷ്യം പ്രഖ്യാപിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.മോഹനകുമാരൻ, ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, എം.വി.ആർ. മേനോൻ, കെ.വി. പുണ്യകുമാരി, എ.ഗോപിനാഥൻ, ടി.എൻ.ചന്ദ്രൻ, എം.എം.തോമസ്സ്, പ്രൊ.എം.ഉണ്ണികൃഷ്ണൻ, പുഷപ്പല്ലിനമ്പ്യാർ, പി.പ്രീത, പി.കെ. സൂര്യകുമാർ, പി.വി.സഹദേവൻ, സൈലാവുദ്ദീൻ, കെ.വി.വൈശാഖ്, സി.സി.സതീശൻ, കെ.വി.സജീവൻ ,പി. മധുസൂധനൻ ലക്ഷ്മി പത്മനാഭൻ , സുരഭിഉണ്ണികൃഷ്ണൻ, സരിത ,കെ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.









