ദുശ്ശകുനമായ മൂവർണ്ണം’ എന്ന സംഘപരിവാറിന്റെ മുൻ നിലപാട് തിരുത്തിയോ എ രാമസ്വാമി
പാലക്കാട് കഴിഞ്ഞ ഒക്ടോബർ 2ന് അകത്തോ ശബരി ആശ്രമത്തിൽ നിന്ന് മൂവർണ്ണ യാത്ര നടത്തിയ ബി.ജെ.പി. നേതാക്കൾ തിവർണ്ണത്തോടും തിവർണ്ണ പതാകയോടുമുള്ള സംഘപരിവാറിന്റെ മുൻ നിലപാട് ഇപ്പോൾ തിരുത്തിയോ എന്നറിയാൻ താല്പര്യമുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഗാന്ധിജി ഏറ്റെടുത്തശേഷം മതത്തിന്റെയും ജാതി യുടെയും വർഗ്ഗ – വർണ്ണ വ്യത്യാസങ്ങളുടെയും അതിർവരുമ്പുകൾ ഇല്ലാതാക്കി ജനതയെ മുഴുവൻ ഒരുമിച്ചുനിർത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ പോർ മുഖം തുറന്ന സന്ദർഭത്തിൽ 1929 ഡിസംബറിൽ ലാഹോറിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് പൂർണ്ണസ്വരാജ് എന്ന പ്രമേയത്തിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആദ്യവിളംബരപെരുമ്പറമുഴക്കിയത്. ആ സമ്മേളനമാണ് ആന്ധ്രാ സ്വദേശിയായ പി വെങ്കയ്യ കരവിരുതിൽ തീർത്ത് കുങ്കുമവും വെള്ളയും പച്ചയും ചേർന്ന സാഗര നിലയിൽ അശോകചക്രം ആലേഖനം ചെയ്ത ത്രിവർണ്ണ പതാക ദേശീയ പതാകയായി അംഗീകരിക്കുന്നത്.
എൻസിപി ജില്ലാ കമ്മിറ്റി പുറത്തിറക്കിയ റ പത്രക്കുറിപ്പിലാണ് ജില്ലാ അധ്യക്ഷൻ എ രാമസ്വാമി സംഘപരിവാറിന്റ മുൻ നിലപാട് തിരുത്തിയോ എന്ന് ആവശ്യപ്പെടുന്നത്.










