പാലക്കാട് : കൊല്ലങ്കോട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (NCHRO ) സംസ്ഥാനപ്രസിഡണ്ട് വിളയോടി ശിവൻകുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എൻ സി എച് ആർ ഒ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ പോലീസ് അതിക്രമങ്ങൾക്കും ദുരൂഹമരണങ്ങൾക്കും എതിരെ നിരന്തരം പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിലാണ് പോലീസ് ശിവൻകുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. സമ്പത്ത് വധക്കേസിലെ പ്രതിയായ കൊല്ലംകോട് സിഐ വിപിൻദാസ് ആണ് ശിവൻകുട്ടി ക്കെതിരെ ചിറ്റൂർ എ.എസ്പിക്ക് വ്യാജ പരാതി നൽകിയത് കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ശിവരാജന്റെ മരണം പോലീസ് ആത്മഹത്യ ആക്കി ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ശിവരാജിന്റെ മരണത്തിൽ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കൗൺസിൽ മാർച്ച് നടത്തിയിരുന്നു അത് ഉദ്ഘാടനം ചെയ്ത ശിവൻകുട്ടി പോലീസിൻറെ കെടുകാര്യസ്ഥതയ്ക്ക് എതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത് അതിന്റെ പ്രതികാരമായിട്ടാണ് സിഐ ജാതി അധിക്ഷേപം നടത്തി എന്ന് പറഞ്ഞ് ശിവൻകുട്ടി ക്കെതിരെ രംഗത്തുവന്നത് പോലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രക്ഷോഭ രംഗത്തിറങ്ങുന്ന വരെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ഉള്ള പോലീസിന്റെ ശ്രമം വിജയിക്കുക ഇല്ലെന്നും എൻ സി എച്ച് ആർ യോഗം അഭിപ്രായപ്പെട്ടു ജില്ലാ കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് കെ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി OH ഖലീൽ ട്രഷറർ എ കാജാ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു
ഇന്നു വൈകുന്നേരം നാലുമണിക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തിൽ പ്രതിഷേധയോഗം നടത്താനും യോഗം തീരുമാനിച്ചു പ്രതിഷേധ സംഗമം എൻ സി എച് ആർ ഒ ദേശീയ സെക്രട്ടറി റെനി ഐലിൻ ഉദ്ഘാടനം ചെയ്യും.
സാമൂഹിക സാംസ്കാരിക മനുഷ്യാവകാശ രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കും