മണ്ണാർക്കാട്: ഫെബ്രു.21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേർന്ന് കോളേജിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.നിമിഷ പ്രസംഗം,ഉപന്യാസമെഴുത്ത് തുടങ്ങിയ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചതിന് പുറമെ മലയാള ഭാഷയുടെചരിത്രവും സവിശേഷതകളും വിളിച്ചോതുന്ന എക്സിബിഷനും നടത്തി.പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദലി മാതൃഭാഷ ദിനാചാരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ് ലം.കെ, മലയാളം അധ്യാപിക ഐശ്വര്യ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാസർ,എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറിമാരായ ഗോകുൽ കൃഷ്ണ,ഹർഷീന പർവീൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മലയാളം വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച എക്സിബിഷനിൽ നിന്ന്.