ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു
പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാധ്യക്ഷനെയും കണ്ടെത്താനാകാതെ ബി.ജെ.പി.
നിലവിലെ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻ പി. സ്മിതേഷ്, ശ്രീരാംപാളയത്ത് നിന്ന് ജയിച്ച എം. സുനില്‍ എന്നിവരുടെ പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്കും മിനി കൃഷ്ണകുമാർ, ടി. ബേബി എന്നിവരുടെ പേര് ഉപാധ്യക്ഷ സ്ഥാനത്തേക്കും പാർട്ടിക്കുള്ളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ ഏകാഭിപ്രായത്തിലെത്താൻ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇക്കാര്യത്തില്‍ നിർണായകമാവുക.
പാലക്കാട് നഗരസഭയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പിന്തുണയോടെ പൊതുസ്വതന്ത്രനെ അധ്യക്ഷനാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ താല്പര്യം കാണിക്കാത്തതാണ് കാരണം.









