മുണ്ടൂരിയില് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർ അറസ്റ്റില്‍. കൊല്ലപ്പെട്ട മണികണ്ഠന്റെ അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെയാണ് മണികണ്ഠനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മണികണ്ഠന്. അയല്‍വാസിയായ വിനോദും സഹോദരൻ വിജീഷും ഇടയ്ക്കൊക്കെ മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാത്രിയിലും സമാനമായ നിലയില്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.