മലമ്പുഴയിൽ ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയം. ആനക്കല്‍ വനമേഖലയ്ക്ക് സമീപത്താണ് ഉരുള്‍പൊട്ടിയെന്ന് സംശയിക്കുന്നത്.
കല്ലമ്ബുഴയില്‍ ജലനിരപ്പ് ഉയർന്നു. നിലവില്‍ ജനജീവിതത്തിന് ആശങ്കയില്ല. വലിയ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. 2 മണിക്കൂറോളം നിർത്താതെ മഴ പെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. മഴ വെളളപ്പാച്ചിലില്‍ ആളുകള്‍ കുടുങ്ങിയതായി ഇതുവരെയും വിവരം ലഭിച്ചിട്ടില്ല