ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ സർക്കാർ യോഗി ആദിത്യനാഥിന് വഴികാട്ടിയാണെന്ന് കെ.മുരളീധരൻ MP.വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വാളയാർ അട്ടപ്പള്ളത്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ആരംഭിച്ച 24 മണിക്കൂർ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ദളിത് വിഭാഗത്തിനും മറ്റ് പാർശ്വവത്ക്കരിക്കപെട്ട സമൂഹത്തിനും എതിരെ എണ്ണമറ്റ അതിക്രമങ്ങൾ ആണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും അദ്ധേഹം പറഞ്ഞു.
കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നും, ആ പെൺകുഞ്ഞുങ്ങളുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ആരംഭിച്ച 24 മണിക്കൂർ ഉപവാസസമരം നവംബർ 1ന് രാവിലെ 10 മണി വരെ നീണ്ടു നിക്കും.
കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു. കെ.പി.പി.സി. വൈസ് പ്രസിഡന്റ് സി.പി.മുഹമ്മദ്, കെ.പി.പി.സി. ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, കെ.പി.പി.സി. സെക്രട്ടറിമാരായ പി.ബാലഗോപാൽ, പി.വി.രാജേഷ്, മുൻ MLA കെ.എ.ചന്ദ്രൻ, മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ, യു.ഡി.എഫ്. പാലക്കാട് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.റംഷാദ്, സുബിൻ മാത്യു, അനൂപ് ഇട്ടൻ, പി.എച്ച്.അസ്ലം, സംസ്ഥാന സെക്രട്ടറി പി.കെ.അഭിരാം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ തുടങ്ങിയവർ സംസാരിച്ചു.
ഹാത്രസിലെ അനീതി വാളയാറിൽ നീതിയാവുന്നതെങ്ങനെK മുരളീധരൻ
പീഡിപ്പിച്ചവരെയും, കൊന്നവരെയും സംരക്ഷിക്കുന്ന പിണറായി ഭരണത്തിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് KM Abhijith വാളയാറിൽ 24മണിക്കൂർ ഉപവസിക്കുകയാണ്.
ഉപവാസ സമരത്തിന്റെ ഉദ്ഘാടനം K മുരളീധരൻ എം.പി നിർവഹിച്ചു.