പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ താൽക്കാലിക ശൗചാലയത്തിന്റെ നിർമ്മാണം പൂർത്തിയായി. പുതിയ ശൗചാലയം നിർമ്മിക്കുവാൻ വേണ്ടി നേരത്തെ ഇവിടെയുണ്ടായിരുന്ന ശൗചാലയം പൊളിച്ചു മാറ്റിയിരുന്നു.
വ്യാപാരികളും ബസ് ജീവനക്കാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൽക്കാലിക ശൗചാലയം നിർമ്മിച്ചത്. രണ്ടു ദിവസത്തിനകം ശൗചാലയം തുറക്കാൻ ആകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.