നാളെ നടക്കുന്ന മുൻസിപ്പല്‍ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭയുടെ കത്ത്.
ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നല്കിയ കത്തില്‍ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്ത് കൈമാറിയത്.
വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രവിവച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു.









