മു പഞ്ചായത്തിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിച്ചുവെന്ന് ആരോപണം
പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കൈയേറി പാർട്ടി ഓഫീസ് നിർമ്മിക്കാനുള്ള പദ്ധതിയുമായി സിപിഎം. മുണ്ടൂരിലാണ് സംഭവം. ബിജെപി പ്രതിഷേധം ശക്തമാക്കുകയും ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഓഫീസിന്റെ മതിൽ പൊളിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതൃത്വം കളക്ടർക്ക് പരാതി നൽകിയത്.
മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നാണ് പാർട്ടി ഓഫീസ് നിർമ്മിക്കുന്നത്.