മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്ബില്‍ കണ്ണാടൻച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്.
വിജിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവം നടന്നയുടൻ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. ആനപ്പേടിയില്‍ ആളുകള്‍ പുറത്ത് ഇറങ്ങിയില്ലെങ്കിലും വിജി ഫോണില്‍ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും അലന്റെ ജീവന് നഷ്ടമായിരുന്നു.