തമിഴ്നാട്ടിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായ ണ് വെളിച്ചെണ്ണ കടത്തിയതെന്ന് ചരക്കുസേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 64 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി യശേഷം വാഹനങ്ങളും ചരക്കും വിട്ടുകൊടുത്തു.
നികുതി വെട്ടിച്ച മൂന്ന് ടാങ്കർലോറികളിലായി കടത്തിയ 40 ടൺ വെളിച്ചെണ്ണ ചരക്കുസേവനനികുതി വിഭാഗം പിടികൂടി, ഗോ വിന്ദാപുരം, മീനാക്ഷിപുരം ചെക്പോസ്റ്റുകളിൽ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണക്കടത്ത് പിടികൂടിയത്.