ലോക്ഡൗൺ ലംഘനം ചോദ്യംചെയ്ത യുവാവിനെ മർദിച്ചതിന് മുൻ എംഎൽഎ വി ടി ബൽറാം, നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപ് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതിചേർത്തിട്ടുണ്ട്. കൈയേറ്റം ചെയ്യൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി. ലോക്ഡൗൺ ലംഘിച്ച് കൂട്ടത്തോടെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കൽമണ്ഡപം സ്വദേശി സനൂഫിനെ ഞായറാഴ്ച രമ്യ ഹരിദാസ് എംപിയോടൊപ്പം എത്തിയ കോൺഗ്രസ് നേതാക്കൾ മർദിച്ചത്.