പാലക്കാട് : പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്.
മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്.
പോസ്റ്റ്മോർട്ടം ചെയ്ത ഉദ്യോഗസ്ഥൻ ഇന്ന് പൊലീസിന് വിവരങ്ങൾ മൊഴിയായി നൽകും.
വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി ജനാസ ജന്മനാട്ടിലേക്ക് എത്തിച്ച് വീട്ടിൽ കുടുംബങ്ങൾ അന്ത്യോപചാരമർപ്പിച്ചതിന് ശേഷം വീടിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് സംഘടന നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരുമടക്കം അന്ത്യോപചാരമർപ്പിക്കും.
തുടർന്ന് ജനാസ എലപ്പുള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.