മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണ് കഴിഞ്ഞ ദിവസം (27) മരിച്ചത്.
ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ശരണ്യയുടെ അഞ്ച് പേജുളള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ ദിവസം വൈകിട്ട് 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കും.