ഒറ്റുകാരാ സന്ദീപേ പാലക്കാട് പട്ടാപ്പകല്‍ എടുത്തോളാം’; ബിജെപി വിട്ട സന്ദീപ് വാര്യര്‍ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം
കണ്ണൂര്‍ അഴീക്കോട് കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിലാണ് സംഭവം.
പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നായിരുന്നു യുവമോര്‍ച്ചക്കാര്‍ ഉയര്‍ത്തിയ പ്രകോപന മുദ്രാവാക്യം. അഴിക്കോട് നഗരത്തിലായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. യുവമോര്‍ച്ചയുടെ കൊലവിളി മുദ്രാവാക്യം കേട്ടു. ഒറ്റുകാരനായ എന്നെ പാട്ടാപ്പകല്‍ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബിജെപിക്കാര്‍ക്ക് ഇതെന്തുപറ്റിയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. പത്രം ആപ്പീസുകള്‍ക്കുള്ളില്‍ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡണ്ട് പറയുന്നത്.