കേരളത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന പീഡന ഗാർഹിക പീഡന മരണങ്ങളും കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിൽ സ്ത്രീപീഡന ഗാർഹിക പീഡന നിയമങ്ങൾ കർശനമായി നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ട് നെന്മാറ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നെന്മാറ ബസ്സ് സ്റ്റാന്റിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷകമോർച്ച നിയോജകമണ്ഡലം സെക്രട്ടറി സുജി തോട്ടത്തിൽ ഉൽഘാടനവും BJP പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷിബു പേഴുംപാറ അദ്ധ്യക്ഷത വഹിച്ചു. ഷീലാ ദാസ് , B. മുരളി, സുനിത ബാബു, രജിത പ്രഭാവതി, ലളിത, മണികണ്ഠൻ എന്നിവർ സംസാരിച്ചു. തൃശ്ശൂരിൽ പീഡന പരാതി നൽകിയ ഇരയ്ക്കൊപ്പം നിൽക്കാതെ പ്രതിക്കൊപ്പം നിന്നു എന്ന മയൂഖാ ജോണിയുടെ വെളിപ്പെടുത്തലത്തിന്റെ അടിസ്ഥാനത്തിൽ മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയ്ക്കും പോലീസ് ഓഫീസർക്കുമെതിരെ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗാർഹിക, സ്ത്രീധന പീഡന പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നയമാണ് ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നതിന് കാരണമെന്ന് ഉത്ഘാടന പ്രസംഗത്തിൽ സുജി തോട്ടത്തിൽ
ആരോപിച്ചു.