കാർഷിക വായ്പ്പകൾക്ക് പലിശ, പിഴപലിശ, കൂട്ട് പലിശ എന്നിവ പൂർണ്ണമായും ഒഴിവാക്കണം
കേരള കോൺഗ്രസ്സ് (M) ജില്ലാ പ്രസിഡണ്ട് കെ. കുശാലകുമാർ
പാലക്കാട്:മൊറട്ടോറിയം കാലഘട്ടത്തിലെ കർഷകരുടെ കൂട്ട് പ്പലിശ ഒഴിവാക്കുക,
കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള ലോണുകൾ എഴുതിത്തള്ളുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷക യൂണിയൻ (M)ന്റെ നേതൃത്വത്തിൽ പാലക്കാട്കോട്ടമൈതാന ത്തെ രക്തസാക്ഷി മണ്ഡപത്തിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.
കേരള കോൺഗ്രസ് എം പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ കുശലകുമാർ ഉദ്ഘാടനം ചെയ്തു, കർഷക യൂണിയൻ(M) ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
മറ്റ് ഇതര വായ്പകൾക്ക് കേന്ദ്ര ഗവണ്മെന്റ് അനൂകൂല്യം പ്രഖ്യാപിച്ചപ്പോളും കർഷകരെ തുടർച്ചയായി അവഗണിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ കർഷക രോഷം ഉയരുകയാണ്.ആയതിനാൽ കാർഷിക വായ്പ്പകൾക്ക് പലിശ, പിഴപലിശ, കൂട്ട് പലിശ എന്നിവ പൂർണ്ണമായും ഒഴിവാക്കണം എന്നും ജില്ലാ പ്രസിഡണ്ട് കെ കുശാലകുമാർ പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ ധർണ സമരത്തിൽ കർഷക യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ,Pമോഹനൻദാസ് ജില്ലാ ജനറൽ സെക്രട്ടറി Nരാമചന്ദ്രൻ, ജോസ് വടക്കേക്കര,യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് സന്തോഷ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.