Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

മോൻസനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രൻ

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
മോൻസനെ  സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രൻ

പാലക്കാട്: പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇയാളെയും സംസ്ഥാന സർക്കാരിനെയും തമ്മിൽ ബന്ധിപ്പിച്ച ഇടനിലക്കാരിയെ പറ്റി അന്വേഷിക്കണമെന്നും മങ്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥൻമാരുമായും ഐഎഎസ്സുകാരുമായും രാഷ്ട്രീയ നേതാക്കളുമായുമുള്ള മോൻസന്റെ ബന്ധം ക്രൈബ്രാഞ്ച് അന്വേഷിച്ചാൽ പുറത്തുകൊണ്ടു വരാനാവില്ല. ഇടനിലക്കാരിക്ക് അഖില കേരള സഭയിൽ നിർണായക പങ്കാളിത്തമുണ്ടായെന്നാണ് സംശയിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പല വിദേശയാത്രകളിലും ഇവർ പങ്കെടുത്തിട്ടുണ്ടെന്ന വിവരങ്ങളുണ്ട്. ഇടനിലക്കാരും അധികാരത്തിന്റെ ഇടനാഴിയിൽ അഴിമതിക്ക് വേണ്ടി സഹായിച്ചവരും കുടുങ്ങണം.  മോൻസനുമായി ബന്ധമുള്ള കോൺ​ഗ്രസ് നേതാക്കളെ കുറിച്ച് അന്വേഷിക്കണ്ടെന്ന സർക്കാരിന്റെ നിലപാട് ഒത്തുതീർപ്പ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രിയുടെ മൗനം എന്താണെന്ന് മനസിലാവുന്നില്ല. സർക്കാരിനെ ആദ്യം മുതൽ നയിക്കുന്നത് ഇടനിലക്കാരികളാണെന്ന് എല്ലാവർക്കും അറിയാം. ഇവർക്കെങ്ങനെ തന്റെ സർക്കാരിൽ ഇത്രയും സ്വാധീനമുണ്ടാവുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

#ചേറ്റൂർ ശങ്കരൻ നായരോട് കോൺ​ഗ്രസിന്റെത് ക്രൂരമായ അവ​ഗണന
എഐസിസി അദ്ധ്യക്ഷനും സ്വാതന്ത്ര്യസമരനായകനുമായ മങ്കരയിൽ ചേറ്റൂർ ശങ്കരൻ നായരോട് കോൺ​ഗ്രസിന്റെത് ക്രൂരമായ അവ​ഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചേറ്റൂർ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സ്വാതന്ത്ര്യസമര നായകരെ ആദരിക്കുന്നതിന്റെ ഭാ​ഗമായാണ് പുഷ്പാർച്ചനയ്ക്കെത്തിയത്. എന്നാൽ ഏക മലയാളി അദ്ധ്യക്ഷനായിട്ടും കോൺ​ഗ്രസ് ചേറ്റൂരിനെ തിരിഞ്ഞു നോക്കിയില്ല. കോൺ​ഗ്രസ് നേതൃത്വം സ്വാതന്ത്ര്യസമര സേനാനിയെ പൂർണമായും തിരസ്ക്കരിച്ചു. ഇത്രയും മഹാനായ സ്വാതന്ത്ര്യസമരനായകനെ എങ്ങനെയാണ് ഇത്രയും അവ​ഗണിക്കാൻ കോൺ​ഗ്രസിന് സാധിക്കുന്നതെന്ന് മനസിലാവുന്നില്ല. അഴിമതിക്കാരെ വാഴ്ത്തി ദേശീയവാദികളെ ഇകഴ്ത്തുന്ന കോൺ​ഗ്രസ് തകർന്ന് തരിപ്പണമാവും. കോൺ​ഗ്രസിന്റെ കേഡറിസം കടലാസിൽ മാത്രമാണ്. ശങ്കരൻ നായർക്ക് സംസ്ഥാന സർക്കാരും അർഹമായ പ്രാധാന്യം നൽകിയില്ല. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിർത്തുന്ന തരത്തിലുള്ള സ്മാരകം സംരക്ഷിക്കാനും അവിടേക്ക് നല്ല വഴി ഒരുക്കാനും സർക്കാർ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.—

Previous Post

നാടെങ്ങും ആയില്യം പൂജ ആഘോഷിച്ചു.

Next Post

അരവിന്ദാക്ഷനെ ആദരിച്ചു

Palakkad News

Palakkad News

Next Post
അരവിന്ദാക്ഷനെ ആദരിച്ചു

അരവിന്ദാക്ഷനെ ആദരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News