അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാർത്ഥ ടൂറിസ്റ്റുകൾ തന്നെ പുഴയിൽ അകപ്പെട്ട് ഫയർ ആൻഡ് റെസ്ക്യു വിഭാഗത്തെ വിവരമറിയിച്ച് സിവിൽ ഡിഫൻസ് വളണ്ടിയർമാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അവരെ രക്ഷപ്പെടുത്തുന്ന രീതിയിലായിരുന്നു മോക് ഡ്രിൽ സംഘടിപ്പിച്ചത്. പുഴകളിൽ സംരക്ഷണഭിത്തി ഇല്ലാത്തത് സുരക്ഷാപ്രശ്നമാണ്. ഏത് ഭാഗത്താണ് ആഴം കൂടുതലുള്ളതെന്നും പറയാൻ കഴിയില്ല. നീന്തൽ പഠിച്ചവർ പോലും അമിത ആത്മവിശ്വാസത്തിൽ പുഴയിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്.