മണ്ണാര്‍ക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരൻന്റെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചത്. എളമ്പുലാശ്ശേരി യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അർച്ചന.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ അമ്മ രാധിക ഇത് രാവിലെ വാങ്ങി വച്ചിരുന്നു. തുടർന്ന് ഉച്ചക്ക് നൽകിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിൽ അമർഷം പൂണ്ടാണ് അർച്ചന ആത്മഹത്യയിലേക്ക് നീങ്ങിയത്.
വീട്ടിലെ മുറിക്കുള്ളിൽ കയറിയ അർച്ചന വാതിലും ജനലുകളും അടച്ച് ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൊളുത്തിൽ കയറിട്ട് തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അയൽവാസികൾ എത്തി വാതിൽ ചവുട്ടി പൊളിച്ചാണ് അകത്തെത്തിയത്. സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.










