എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്
എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ഒലവക്കോട് സ്വദേശി വാഹനത്തിന് നേരെ കല്ലേറ്. ഒലവക്കോട് പൂക്കാരത്തോട്ടില് സുൽഫീക്കറിന്റെ ലോറിക്കാണ് വെള്ളിയാഴ്ച പുലർച്ചെ കല്ലെറിഞ്ഞത്. ലോറിയുടെ ചില്ലുകൾ തകർന്നു.
സുൽഫീക്കറിന്റെ ഒലവക്കോട്ടെ പെയിന്റ്കടയ്ക്ക്സമീപത്താണ് ലോറിയുണ്ടായിരുന്നത്. പാലക്കാട് നോർത്ത് പൊലീസില്‍ പരാതി നൽകി. നിശബ്ദപ്രചാരണംനടന്ന ദിവസം ഷാഫിയുടെ നേതൃത്വത്തില്‍ വോട്ടഭ്യർഥനയുമായി സുല്ഫീക്കറുടെ വീട്ടിലെത്തിയത്.