സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ്‍ മിനി കൃഷ്ണകുമാറാണ്
മണ്ഡലത്തിലെ പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ സ്‌കൂള്‍ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുലിനെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു.
വാർത്തയെല്ലാം വായിച്ച് കുട്ടികളുടെ ഇടയില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ സ്വയം ഒഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നുമാണ് അന്ന് ശിവൻകുട്ടി പറഞ്ഞിരുന്നുത്. എന്നാല്‍ ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്.










